കൊല്ലം : പരിസ്ഥിതി ദിനാചരണത്തിന്റെയും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷത്തിന്റെയും ഭാഗമായി കൊല്ലം രൂപത യുവജനപ്രസ്ഥാനമായ കെസിവൈഎം നേതൃത്വത്തിൽ ഗ്രീൻ പാരിഷ് പദ്ധതി കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
ഇടവകകൾ പ്രകൃതി സൗഹൃദം ആക്കണമെന്നും പ്രകൃതിയെ ചൂഷണം ചെയ്യുന്ന എല്ലാ പ്രവണതകളെയും ക്രിയാത്മകമായ ഇടപെടലുകളിലൂടെ നേരിടണമെന്നും രൂപതയുടെ യുവജനപ്രസ്ഥാനമായ കെസിവൈഎം ഈ പദ്ധതി ഏറ്റെടുത്തത് അഭിനന്ദനാർഹമാണെന്നും ബിഷപ് പറഞ്ഞു.
കെസിവൈഎം കൊല്ലം രൂപത ഡയറക്ടർ ഫാ. ജോ ആന്റണി അലക്സ്, രൂപത പ്രസിഡന്റ് കെ.അലക്സ്, ജനറൽ സെക്രട്ടറി അമൽ ജി. അലോഷ്യസ്, വൈസ് പ്രസിഡന്റുമാരായ അനൂപ് ബിജു, ആഞ്ചില, സെക്രട്ടറിമാരായ ടോണി റോബർട്ട്, അനൂപ് അനിൽകുമാർ, ജിബിന, സ്നേഹ, ബിഷപ്പ് നോമിനി സ്റ്റെഫി, സെനറ്റ് മെമ്പർമാരായ വിപിൻ, ജെനീഷ, ട്രഷറർ നിതിൻ, ലേ- ആനിമേറ്റർ കിരൺ ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു.വിവിധ യൂണിറ്റുകളിൽ നിന്നും പങ്കെടുത്ത യുവജനങ്ങൾക്ക് വൃക്ഷത്തൈകളുടെ വിതരണവും നടന്നു.